തിരുവനന്തപുരം: 'കള'ത്തിന്റെ പ്രതിമാസപരിപാടിയായ കഥാനേരത്തിൽ നവംബറിലെ അതിഥിയായി വയലാർ പുരസ്‌കാരജേതാവ് കെ.വി.മോഹൻകുമാർ എത്തും.ഇന്ന് വൈകിട്ട് 6ന് കളത്തിന്റെ കണ്ണമ്മൂല കാമ്പസിലാണ് പരിപാടി.കഥാകാരന്റെ എഴുത്തോർമ്മകളിലൂടെയുള്ള സഞ്ചാരവും മുഖാമുഖവും കഥാനേരത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ പ്രശസ്ത കഥ 'അമ്പെയ്യോൻ പെരുമാളി'ന്റെ രംഗാവതരണവും കഥാനേരത്തിന്റെ ഭാഗമായി നടക്കും.