തിരുവനന്തപുരം: ആവശ്യത്തിനു ഫണ്ടുണ്ടെങ്കിലും പെൻഷൻ വർദ്ധിപ്പിക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് ബാങ്കിംഗ് മേഖലയിലെ പെൻഷൻ സംഘടനകൾ എ.കെ.ബി.ആർ.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. എസ്.ബി.ഐ പെൻഷണേഴ്സ് അസോസിയേഷൻ, കേരള പ്രസിഡന്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. എ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാനേതാക്കളായ സി. ഗോപിനാഥൻ നായർ എബ്രഹാം ഷാജി ജോൺ, എ. രാഘവൻ, പി.ബി. തോമസ്, ആർ. ചന്ദ്രസേനൻ, പി.വി. ജോസ്, ആർ. ഗിരീഷ് കുമാർ (കൺവീനർ) തുടങ്ങിയവർ സംസാരിച്ചു.