ആര്യനാട്:വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും ചികിത്സാ സൗകര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ എക്‌സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം യുദ്ധസ്‌മാരകത്തിന് മുന്നിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.ദക്ഷിണ മേഖലാ പ്രസിഡന്റ് വി.ആർ.നടരാജപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യാ വൈസ് ചെയർമാൻ വി.എസ്.ജോൺ,സംസ്ഥാന പ്രസിഡന്റ് എം.ബി.ഗോപിനാഥ്,സെക്രട്ടറി വിജയൻ,പി.ആർ.ഒ എം.പി ആന്റണി,എസ്.അശോകൻ,വി.എസ്.പുരുഷോത്തമൻവി.പി.നായർ,എം.കെ.ദിവാകരൻ,ആർ.രാജൻ,കെ.ഉണ്ണികൃഷ്ണൻ,ജോർജ്ജ് വർഗ്ഗീസ്,കെ.ദാമോധരൻ, ദിവാകരൻ,രവീന്ദ്രൻ നായർ,ജില്ലാ പ്രസിഡന്റ് ഉഴമലയ്ക്കൽ പുഷ്‌പാംഗദൻ എന്നിവർ സംസാരിച്ചു.