
നെടുമങ്ങാട് : പനവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ (ചിരാത് -2019) ഭാഗമായി 'ചാച്ചാജിയും കുട്ടികളും' എന്ന വിഷയത്തിൽ വിവിധ മത്സരങ്ങളും കുട്ടികൾ പങ്കെടുത്ത ഘോഷയാത്രയും നടത്തി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം ചെയ്തു.ആറ്റിൻപുറം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി കിഷോർ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് എസ്.മിനിയുടെ അദ്ധ്യക്ഷതയിൽ സ്റ്റാൻറിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ജി.ടി അനീഷ്,ബിനുവിനോദ്,പി.സുഷ,വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ വി.എസ് സജീവ്കുമാർ,പ്രോഗ്രാം കോ-ഓർഡിനേറ്റർ രജി ആർ.വി,പ്രഥമാദ്ധ്യാപകരായ ദിലീപ് കുമാർ,എസ്.ബിന്ദു,ശ്രീകുമാരി,എസ്.എം.സി പ്രതിനിധി നാരായണൻ നായർ എന്നിവർ പങ്കെടുത്തു,ഹെഡ്മിസ്ട്രസ് തങ്കമണി സ്വാഗതവും പദ്ധതി നിർവഹണ ഉദ്യാഗസ്ഥ സുലേഖ പദ്ധതി വിശദീകരണവും നടത്തി.പി.ടി.എ പ്രസിഡന്റ് നജിമുദ്ദീൻ നന്ദി പറഞ്ഞു.