നെടുമങ്ങാട് :അമൃതകൈരളി വിദ്യാഭവൻ വാർഷികാഘോഷം - വിസ്മയ 2019 ഇന്ന് രാവിലെ 9.30 ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്യും.കൈമനം മഠാധിപതി ശിവാമൃത ചൈതന്യ ഭദ്രദീപം തെളിക്കും.പ്രിൻസിപ്പൽ സിന്ധു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.വൈകിട്ട് 5.30 ന് സമാപന സമ്മേളനം. നന്ദകുമാർ ഐ.എ.എസ്, ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ലക്ഷ്മി കെ.തമ്പി,നെടുമങ്ങാട് സി.ഐ വി.രാജേഷ്‌കുമാർ, സിനിമ ആർട്ടിസ്റ്റുകളായ മനു വർമ്മ, മഹേഷ്,മിസ് ആലിയ എന്നിവർ മുഖ്യാതിഥികളാവും.കുമാരി എസ്.കെ നവമി സ്വാഗതവും മാസ്റ്റർ ആകാശ് നന്ദിയും പറയും.കൗൺസിലർ സാബു,മാനേജർ ജി.എസ് സജികുമാർ,സീനിയർ പ്രിൻസിപ്പൽ എസ്.ലേഖ എന്നിവർ എന്നിവർ നേതൃത്വം നൽകും.