നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിലെ ചേലയിൽ,ഇരിയനാട്,കുളപ്പള്ളി,തീർത്ഥങ്കര വാർഡുകളിലെ പെൻഷൻകാരുടെ സൗകര്യാർത്ഥം മൂഴി കേന്ദ്രമാക്കി മസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് മൂഴിയിൽ ടിപ്പു കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ അധികൃതർക്ക് നിവേദനം നൽകി. പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ഗാന്ധിയൻ കർമ്മവേദി ചെയർമാനും മൂഴിയിൽ ടിപ്പു കൾച്ചറൽ സൊസൈറ്റി പ്രസിഡന്റുമായ മൂഴിയിൽ മുഹമ്മദ് ഷിബു പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു.