നെടുമങ്ങാട് :നഗരസഭയിലെ നെട്ട,മണക്കോട് നിവാസികളുടെ ചിരകാലാഭിലാഷമായ എൽ.ഐ.സി പാലം വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചു.കാൽനടക്കാരും വാഹന യാത്രക്കാരും നടപടികളുമായി സഹകരിക്കണമെന്ന് വാർഡ് കൗൺസിലർ കെ.ജെ ബിനു അഭ്യർത്ഥിച്ചു.ഡിസം.2 മുതൽ എൽ.ഐ.സി പാലം -എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വഴിയുള്ള വാഹനഗതാഗതവും കാൽനടയാത്രയും നിരോധിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.