കിളിമാനൂർ: കേരളാ കർഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായി നഗരൂരിൽ യുവകർഷകസംഗമം സംഘടിപ്പിച്ചു. നഗരൂർ ക്രിസ്റ്റൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി .കെ.മധു ഉദ്ഘാടനം ചെയ്തു.കർഷകസംഘം ജില്ലാകമ്മറ്റിയംഗം വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ലാ പ്രസിഡന്റ് വി.എസ്.പത്മകുമാർ,കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ,സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ് ജയചന്ദ്രൻ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് ,ഡോ.കെ.വിജയൻ,എസ് ഹരിഹരൻപിള്ള,എസ്. നോവൽ രാജ്,അഡ്വ.എസ്.ഷാജഹാൻ,ലിജിൻ പുലിയൂർകോണം,സീനത്ത് എന്നിവർ സംസാരിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി എം ഷിബു സ്വാഗതവും കൺവീനർ ഹർഷകുമാർ നന്ദിയും പറഞ്ഞു.