കിളിമാനൂർ: കേരള കർഷകസംഘം ഇരുപത്തിയാറാമാത് ജില്ലാസമ്മേളനത്തിന്റെ ഭാ​ഗമായി ഇന്ന് മുതൽ കിളിമാനൂർ ടൗണിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാന്റ് മൈതാനത്ത് കാർഷിക വ്യാവസായിക കന്നുകാലി പ്രദർശനം നടക്കും. മേള കർഷകസംഘം ജില്ലാ പ്രസിഡന്റ് കോലിയക്കോട് എൻ. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല സിൻഡിക്കേറ്റം​ഗം ബി.പി. മുരളി അദ്ധ്യക്ഷനാകും. കിളിമാനൂർ കാർഷിക ​ഗ്രാമവികസന ‍ബാങ്ക് പ്രസിഡന്റ് ആർ. രാമു സംസാരിക്കും. കാർഷികമേഖലയുമായി ബന്ധപ്പെട്ട ഇരുപത്തിയഞ്ചോളം സ്റ്റാളുകൾ മേളയിൽ അണിനിരക്കും. വിവിധയിനം അത്യുത്പാദനശേഷിയുള്ള കന്നുകാലികളുടെ പ്രദർശനവും മേളയിൽ ഉണ്ടായിരിക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരെ ചടങ്ങിൽ ആദരിക്കും.