നെടുമങ്ങാട് :നഗരസഭാ പരിധിയിൽ സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ ലോറികൾ നിരത്തിൽ ഓടുന്നതിന് നെടുമങ്ങാട് ജോയിന്റ് ആർ.ടി.ഒ വിലക്ക് ഏർപ്പെടുത്തി.പൊതുസ്ഥലത്ത് സർവീസ് നടത്തുന്ന ടിപ്പറുകളിൽ കയറ്റിക്കൊണ്ടു പോകുന്ന സാമഗ്രികൾ ടാർപ്പ ഉപയോഗിച്ച് മൂടണമെന്നും അല്ലാത്തപക്ഷം പുതിയ നിരക്കിലുള്ള പിഴ ചുമത്തുമെന്നും ആർ.ടി.ഒ ജി.വേണുഗോപാലൻ പോറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.