raja

തിരുവനന്തപുരം: സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാജ് നാരായൺജിയുടെ 102ാം
ജന്മദിനം ലോക്ബന്ധു രാജ് നാരായൺജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ് അദ്ധ്യക്ഷത വഹിച്ചു. ജന്മദിന സമ്മേളവും രക്തദാനസേന ' ജീവൻ' എന്നിവയുടെ ഉദ്ഘാടനവും കേന്ദ്ര സെൻസർ ബോർഡ് അംഗം നൂറനാട് ഷാജഹാൻ നിർവഹിച്ചു. സ്റ്റേറ്റ് ചീഫ് കോ - ഓർഡിനേറ്റർ പൂവച്ചൽ സുധീർ, കലാപ്രേമി മാഹിൻ, ട്രസ്റ്റ് മെമ്പർ സീനത്ത്, മുഹമ്മദ് കലാം നാസർ എന്നിവർ സംസാരിച്ചു.