വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സ്വയം പ്രതിരോധ തന്ത്രങ്ങൾ പരിശീലിപ്പിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായി പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജനമൈത്രി ഹാളിൽ നടന്ന പരിപാടി പൊലീസ് ഇൻസ്പക്ടർ ബീ. ജയൻ ഉദ്ഘാടനം ചെയ്തു. നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി, വാമനപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീവിദ്യ, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, സബ് ഇൻസ്പക്ടർ കെ.വി. ബിനീഷ് ലാൽ, എസ്.ഐ മധു, എ.എസ് ഐ ഷറഫുദ്ദിൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം മഹേഷ്, വനിത സി.പി.ഒമാരായ ബിജിലേഖ, മല്ലികദേവി, ഷൈനമ്മ, മീന തുടങ്ങിയവർ പങ്കെടുത്തു. സ്ത്രി സുരക്ഷയുടെ ഭാഗമായി സ്ത്രീകളും കുട്ടികൾകളും കൂടുതൽ സുരക്ഷിതരാകുന്നതിനും വിവിധ സന്ദർഭങ്ങളിൽ വനിതകൾ നേരിടുന്ന അതിക്രമങ്ങൾ സാഹചര്യങ്ങൾ മനസിലാക്കി പ്രതിരോധിക്കാൻ വനിതകളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്യേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നെല്ലനാട്, പുല്ലമ്പാറ, മാണിക്കൽ, വാമനപുരം ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് പരിപാടിയിൽ പങ്കെടുത്തത്.