വിഴിഞ്ഞം: ആഴിമല ശിവക്ഷേത്രത്തിലെ 74 -ാം വാർഷിക മഹോത്സവം 2020 ജനുവരി 20 മുതൽ 30 വരെ ആഘോഷിക്കുകയാണ്. 2-ാം ഉത്സവദിവസമായ ജനുവരി 21 ന് നട നിറയ്ക്കൽ ദിനമായി ആചരിക്കുന്നു. രാവിലെ 7 മുതൽ ഭക്തജനങ്ങൾക്ക് സ്വന്തമായി വിളയിപ്പിക്കുന്നതും ശേഖരിക്കുന്നതുമായ ശുദ്ധമായ പച്ചക്കറികൾ ക്ഷേത്ര സന്നിദിയിൽ സമർപ്പിക്കാവുന്നതാണെന്ന് ജനറൽ സെക്രട്ടറി വിജേഷ്.എസ് അറിയിച്ചു.