lion

തിരുവനന്തപുരം: ലയൺസ് ക്ളബ് ഒഫ് ട്രിവാൻഡ്രം സ്‌പേസ് സിറ്റിയുടെയും തിരുവനന്തപുരം വൈ.എം.സി.എയുടെയും മുട്ടത്തറ കോളേജ് ഒഫ് എൻജിനിയറിംഗ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കോളേജിൽ ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. പ്രമേഹരോഗ പരിശോധന, തിമിര പരിശോധന എന്നിവ നടന്നു. 250ഒാളം രോഗികൾക്ക് മരുന്ന് വിതരണം ചെയ്‌തു.