തിരുവനന്തപുരം: കനകക്കുന്നിൽ ഡിസംബർ 21 മുതൽ ജനുവരി 3 വരെ നടക്കുന്ന വസന്തോത്സവത്തിന്റെ ഫെസ്റ്റിവൽ ഒാഫീസ് ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുഷ്‌മേള, പുഷ്പ പ്രദർശന അലങ്കാര മത്സരങ്ങൾ, കാർഷിക പ്രദർശന മേള, ഔഷധ സസ്യപ്രദർശനം എന്നിവ മേളയുടെ ഭാഗമാകും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ എന്നിവർ പങ്കെടുത്തു.