തിരുവനന്തപുരം : മജിസ്ട്രേട്ടിനോട് അപമര്യാദയായി പെരുമാറിയ ബാർ അസോസിയേഷൻ നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ ഇന്നലെ കോടതി ബഹിഷ്കരിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ അഭിഭാഷകർ ബഹിഷ്കരണത്തിൽ പങ്കാളികളായി. പ്രതിഷേധത്തിന്റെ ഭാഗമായി ബാർ അസോസിയേഷൻ അങ്കണത്തിൽ പ്രതിഷേധ യോഗം ചേർന്നു.