match-official
match official

തിരുവനന്തപുരം : ഡിസംബർ എട്ടിന് കാര്യവട്ടം സ്‌പോർട്സ് ഹബിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്റി 20 ക്ക് മാച്ച് റഫറിയായി എത്തുന്നത് മുൻ ആസ്ട്രേലിയൻ താരം ഡേവിഡ് ബൂൺ. ഇന്നലെയാണ് ഐ.സി.സി പരമ്പരയ്ക്കുള്ള മാച്ച് ഒഫിഷ്യൽസിന്റെ ലിസ്റ്റ് പുറത്തിറക്കിയത്.

അനിൽ ചൗധരി, നന്ദൻ, നിഥിൻ മേനോൻ, സി. ഷംസുദ്ദീൻ എന്നിവരാണ് അമ്പയർമാർ. അനിൽ ചൗധരിയും നന്ദനുമാണ് ഫീൽഡ് അമ്പയർമാർ. നിഥിൻ മേനോൻ ടി.വി. അമ്പയറും ഷംസുദ്ദീൻ ഫോർത്ത് അമ്പയറുമായിരിക്കും.

57

‌ശതമാനം ടിക്കറ്റുകളാണ് ഒാൺ ലൈനായി വിറ്റുതീർന്നത്. കെ.സി.എ വെബ്സൈറ്റിലെ ലിങ്ക് വഴിയും പേടി എം. ആപ്പ്, പേടി എം ഇൻസൈഡർ, പേടി എം വെബ് സൈറ്റ് എന്നിവ വഴിയും ടിക്കറ്റുകൾ ഒാൺലൈനായി ബുക്ക് ചെയ്യാം.

വിൻഡീസ് ടീമായി

ഇന്ത്യയ്ക്കെതിരായ ഏകദിനങ്ങൾക്കും ട്വന്റി 20 ക്കുമുള്ള വെസ്റ്റ് ഇൻഡീസ് ടീമുകളെ പ്രഖ്യാപിച്ചു. ആൾ റൗണ്ടർ കെയ്റോൺ പൊള്ളാഡാണ് രണ്ട് പരമ്പരകളിലും വിൻഡീസിനെ നയിക്കുന്നത്. ട്വന്റി 20 യിൽ നിക്കോളാസ് പുരാനും ഏകദിനത്തിൽ ഷായ്‌ഹോപും വൈസ് ക്യാപ്ടൻമാരാകും. നിലവിലെ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ വിൻഡീസ് ഇന്ത്യയ്ക്കെതിരെ ഡിസംബർ ആറിന് ഹൈദരാബാദിലാണ് ആദ്യ ട്വന്റി 20 ക്ക് ഇറങ്ങുക.

3

വീതം ട്വന്റി 20 കളും ഏകദിനങ്ങളുമാണ് വിൻഡീസ് ഇന്ത്യയുമായി കളിക്കുന്നത്.

ഏകദിന ടീം

പൊള്ളാഡ് (ക്യാപ്ടൻ), സുനിൽ ആംബ്രിസ്, ഷായ് ഹോപ്പ്, ഖ്വാറി പിയറി, റോസ്റ്റൺ ചേസ്, കോട്ടെറെൽ, ബ്രാൻഡൺ കിംഗ്, നിക്കോളാസ് പുരാൻ, ഷിമ്റോൺ ഹെട്‌മേയർ, എവിൻ ലെവിസ്, റൊമാരിയോ ഷെഷേഡ്, ജാസൺ ഹോൾഡർ, കീമോ പോൾ, ഹെയ്ഡൻ വാൽഷ്.

ട്വന്റി 20 ടീം

പൊള്ളാഡ് (ക്യാപ്ടൻ), ഫാബിയൻ അല്ലൻ, ബ്രാൻഡൻ കിംഗ്, ദിനേഷ് രാംദിൻ, കോട്ടെറെൽ, ലെവിസ്, റുതർ ഫോർഡ്, ഹെട്‌മേയർ, ക്വാറി പിയറി, സിമ്മോൺസ്, ഹോൾഡർ, ഹെയ്‌ഡൻ മാൽഷ് ജൂനിയർ, കീമോ പോൾ, പുരാൻ, കെർസിക്ക് വില്യംസ്.

ഫബീഞ്ഞോയ്ക്ക് പരിക്ക്

ലണ്ടൻ : കഴിഞ്ഞദിവസം നാപ്പോളിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കാൽക്കുഴയ്ക്ക് പരിക്കേറ്റ ലിവർ പൂൾ താരം ഫാബീഞ്ഞോയ്ക്ക് പുതുവർഷം വരെ വിശ്രമം വേണ്ടിവരും. ഇൗ സീസണിൽ മികച്ചപ്രകടനം കാഴ്ചവച്ചിരുന്ന ബ്രസീലിയൻ താരം നാപ്പോളിക്കെതിരായ മത്സരത്തിന്റെ 18-ാം മിനിട്ടിലാണ് പരിക്കേറ്റ് പിൻമാറിയത്.