ബാലരാമപുരം: നെല്ലിമൂട് ന്യൂഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്ന പുസ്തക സമാഹരണത്തിലൂടെ ക്ലാസ് ലൈബ്രറി ശാക്തീകരണവും സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനവും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കവി തലയൽ മനോഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി.സ്വരസന്ധ്യ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നൂറിലധികം പുസ്തകങ്ങൾ സ്കൂളിന് സംഭാവനയായി നൽകി.തലയൽ ഗോപകുമാർ,ഹെഡ്മിസ്ട്രസ് കുമാരി രാധിക എന്നിവർ സംസാരിച്ചു.വിദ്യാർത്ഥിനികളായ ദേവിക സ്വാഗതവും ആരാധന പി.എസ് നന്ദിയും പറഞ്ഞു.