ബാലരാമപുരം:യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ടി.ജയകൃഷ്ണൻ മാസ്റ്രർ ബലിദാനദിനാചരണം ഇന്ന് രാവിലെ 7ന് ബാലരാമപുരം ജംഗ്ഷനിൽ നടക്കും.ജയകൃഷ്ണൻ മാസ്റ്ററുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തും.ബി.ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷനും വെങ്ങാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വെങ്ങാനൂർ സതീഷ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിക്കും.ബി.ജെ.പി കോവളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കട്ടച്ചൽക്കുഴി രാധാകൃഷ്ണൻ അനുസ്മരണ സന്ദേശം നൽകും.