വിതുര:ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.എെ.ടി.യു വിതുര ഏരിയാ കൺവെൻഷൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് സി.പി.എം വിതുര ഏരിയാകമ്മിറ്റി ഒാഫീസിൽ നടക്കും.ജില്ലാ സെക്രട്ടറി കോവളംബാബു ഉദ്ഘാടനം ചെയ്യും.സി.പി.എം വിതുര ഏരിയാസെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി മുഖ്യാതിഥിയായിരിക്കും.ഏരിയാ പ്രസിഡന്റ് പി.രതീഷ് അദ്ധ്യക്ഷത വഹിക്കും.വി.ജയകുമാരൻ,എസ്.സഞ്ജയൻ,എൻ.ശ്രീധരൻ,സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,സി.ഹർഷൻ എന്നിവർ പങ്കെടുക്കും.