നെടുമങ്ങാട് : 'ജനകീയ ട്രാൻസ്പോർട്ട് ജനപക്ഷ വികസനം' എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.ആർ.ടി എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി.ജില്ലാ സെക്രട്ടറി കെ.ബി ഗോപകുമാർ ജാഥാക്യാപ്ടനും ജില്ലാ പ്രസിഡന്റ് ആർ.വി ഷൈജുമോൻ ജാഥാ മാനേജരുമായിരുന്നു.സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി.എസ് മധുസൂദനൻ പാലോട്ട് ഉദ്‌ഘാടനം ചെയ്ത ജാഥ നാലു ദിവസത്തെ പര്യടനത്തിന് ശേഷം കിളിമാനൂർ ബസ് സ്റ്റേഷനിൽ സമാപിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി.കെ.മധു,ബി.പി.മുരളി,ആർ.രാമു,അസോസിയേഷൻ നേതാക്കളായ വി.ശാന്തകുമാർ, ഇ.സുരേഷ്,സുജിത് സോമൻ, സുശീലൻ മണവാരി,എസ്.ആർ നിരീഷ്,എൻ.ബി ജ്യോതി തുടങ്ങിയവർ നേതൃത്വംനൽകി.