നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം കുറുപുഴ വെമ്പ് ശാഖാ വാർഷിക പൊതുയോഗം മുൻ പ്രസിഡന്റ് എം.സുധാകരന്റെ അദ്ധ്യക്ഷതയിൽ മണലയം ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നെടുമങ്ങാട് യൂണിയൻ ചെയർമാൻ എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ കൺവീനർ രാജേഷ് നെടുമങ്ങാട്,അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ വി.കെ ചന്ദ്രമോഹൻ,ഡോ.എസ്.പ്രതാപൻ,ഗോപാലൻ റൈറ്റ്,യൂത്ത്മൂവ്മെന്റ് ചെയർമാൻ രാജേഷ് നന്ദിയോട്,കൺവീനർ പഴകുറ്റി അനിൽകുമാർ,വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരി,കൺവീനർ കൃഷ്ണാ റൈറ്റ് എന്നിവർ പ്രസംഗിച്ചു.എം.അകേഷ് സ്വാഗതവും എസ്.പ്രശാന്ത് നന്ദിയും പറഞ്ഞു.ശാഖാ ഭാരവാഹികളായി എസ്.രാജേന്ദ്രപ്രസാദ് (പ്രസിഡന്റ്), എസ്.അനിൽകുമാർ (വൈസ് പ്രസിഡന്റ്),എം.അകേഷ് (സെക്രട്ടറി), ബി.സജികുമാർ (യൂണിയൻ കമ്മിറ്റിയംഗം),വി.കെ ചന്ദ്രമോഹൻ, എസ്.പ്രശാന്ത്,അനിൽകുമാർ,റിജേഷ്, സുദർശനൻ ആലുംകുഴി,എം.സുധാകരൻ,സുദേഷ് (ശാഖാ കമ്മിറ്റിയംഗങ്ങൾ), മോളി,ഷീല,ശ്രീകല (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.