നെടുമങ്ങാട് :നെടുമങ്ങാട് ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലെ പ്രസിദ്ധമായ അമ്മൻകൊട കുത്തിയോട്ട മഹോത്സവത്തിന്റെ നടത്തിപ്പിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.338 -മത് അമ്മൻകൊടയാണ് ഇത്തവണത്തേത്.മുഖ്യരക്ഷാധികാരിയായി അഡ്വ.കെ.ശങ്കരനാരായണപിള്ളയെയും രക്ഷാധികാരികളായി സി.സുബ്രഹ്മണ്യപിള്ള,ഡോ.രാമൻപിള്ള,അഡ്വ.രംഗനാഥൻ,പി.കൃഷ്ണപിള്ള,പി.സുബ്രഹ്മണ്യപിള്ള,അയ്യപ്പൻപിള്ള എന്നിവരെ തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ : മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.സി.എസ് ശശികുമാർ (ചെയർമാൻ), പി.രാമചന്ദ്രൻപിള്ള,ടി.അർജുനൻ (വൈസ് ചെയർമാൻമാർ).