നെടുമങ്ങാട് : നഗരസഭാ പരിധിയിൽ അനധികൃതമായി വാഹന പാർക്കിംഗ് നടത്തുന്നവരിൽ നിന്ന് പുതിയ നിരക്കിലുള്ള പിഴ ചുമത്തുമെന്ന് ജോയിന്റ് ആർ.ടി.ഒ ജി.വേണുഗോപാലൻ പോറ്റി അറിയിച്ചു.നിശ്ചിത പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉടമകളും ഡ്രൈവർമാരും പ്രത്യേകം ശ്രദ്ധിക്കണം.