gpo

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇന്ത്യൻ നാഷണൽ ലീഗ് ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ നീലലോഹിതദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ജെ. തംറൂദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. മാഹിൻ, പ്രിയാ ബിജു, കാസിം തുടങ്ങിയവർ സംസാരിച്ചു. ബുഹാരി മന്നാനി സ്വാഗതം പറഞ്ഞു.