തിരുവനന്തപുരം:പാപ്പനംകോട് ചിറക്കര റസിഡന്റ്സ് അസോസിയേഷൻ വാ‌ർഷികം പാപ്പനംകോട് പാലസ് ലെയ്നിലെ ഹരിമയിൽ ഇന്ന് വൈകിട്ട് 4ന് ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യാതിഥിയാകും.പ്രസിഡന്റ് ആർ. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവഹിക്കും.കേരള സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ഗ്രീഷ്മ മുരുകനെ അനുമോദിക്കും.ബി.എസ് അഭിജിത്ത്,​വാർഡ് കൗൺസിലർ എ.വിജയൻ,​കരമന പൊലീസ് ഇൻസ്പെക്ടർ പി.ഷാജിമോൻ,​എൻ.സാംകുഞ്ഞ്,​ജി. ഹരി,​ഗീതാമോഹൻ,​രമാഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും.