വക്കം: വക്കം കണ്ണമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഒമ്പത് മുതൽ 16 വരെ നടക്കും. ഒമ്പതിന് 6.30ന് ' യജ്ഞ മണ്ഡപത്തിൽ ഭദ്രദീപപ്രതിഷ്ട. തുടർന്ന് ദീപ പ്രകാശനം സ്വാമിവിശാലനന്ദ,10 ന് രാവിലെ 5.30ന് അക്ഷ്ടദ്രവ്യ മഹാഗണപതി ഹോമം. തുടർന്ന് ഭാഗവത പാരായണം ആരംഭിക്കും. 11 ന് രാവിലെ 10.30 നരസിംഹാവതാരം പാരായണം.12 ന് രാവിലെ ഒമ്പതിന് ശ്രീകൃഷ്ണാവതാരം.13 ന് രാവിലെ 11.30 മുതൽ ഗോവിന്ദ പട്ടാഭിഷേകം.14 ന് രാവിലെ 11.30 മുതൽ രൂഗ്മിണി സ്വയംവരം.15 ന് ഉച്ചയ്ക്ക് 12ന് കുചേല സദ്ഗതി. 16ന് സപ്താഹ യജ്ഞസമാപനം.