കുഴിത്തുറ: സ്പെഷ്യൽ എസ്. ഐ ഡ്യൂട്ടിക്കിടെ മരിച്ചു.സ്വാമിതോപ്പ് ചെട്ടിവിള സ്വദേശി പ്രഭാകരൻ (57)ആണുമരിച്ചത്.ഹൃദയാഘാതമാണ് കാരണം. ഇന്നലെ രാവിലെയായിരുന്നു സംഭവം.പ്രഭാകരന് ഭാര്യയും രണ്ട് മക്കളുമുണ്ട്‌. കോട്ടാർ പൊലീസ് സ്റ്റേഷനിൽ സ്പെഷ്യൽ എസ്.ഐയായി ജോലി നോക്കുകയായി രുന്നു.ഇന്നലെ രാവിലെ കന്യാകുമാരി കടൽകരയിൽ ഡ്യൂട്ടിയിലായിരിക്കെ പ്രഭാകരന് നെഞ്ചുവേദനയുണ്ടായി. ഉടൻ തന്നെ പ്രഭാകരൻ തന്റെ ബൈക്കിൽ വിവേകാന്ദപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി പക്ഷേ .അവിടെ ചികിത്സയിലിരിക്കെ മരിച്ചു.