കാട്ടാക്കട: 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ചു. പള്ളിവേട്ട കടുവാക്കുഴി ഷർമി മൻസിലിൽ സുലേഖാബീവിയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്‌. വെള്ളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. പമ്പ് സെറ്റിൽ പിടിച്ചുകിടക്കുകയായിരുന്ന വീട്ടമ്മയെ കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കുമാരദാസിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തെടുക്കുകയായിരുന്നു. സീനിയർ ഫയർഓഫീസർ മോഹൻകുമാർ, ഓഫീസർമാരായ പ്രശാന്ത്, പ്രസാദ്, ഷിബു, ക്രിസ്റ്റഫർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.