കാട്ടാക്കട:മൈലോട്ടുമൂഴി ജനതാഗ്രന്ഥശാലയുടെ യുവജന വിഭാഗമായ യുവത@ജനത 1951ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിക്കും.ക്രിസ്തുമസ് കരോൾ,പ്രതിഭകൾക്ക് ആദരം, മതസൗഹാർദ്ദ സദസ് തുടങ്ങിയവ അനുബന്ധമായി നടത്തും.സംഘാടക സമിതിയോഗം ഇന്ന് വൈകിട്ട് 6ന് ഗ്രന്ഥശാല ഹാളിൽ ചേരും.ഗ്രന്ഥാലയ ഉപദേശക സമിതി കൺവീനർ ടി.എസ്.സതികുമാർ ഉദ്ഘാടനം ചെയ്യും.യുവത പ്രസിഡന്റ് വി.പി.വൈശാഖ് അദ്ധ്യക്ഷത വഹിക്കും.