ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം
നിർദ്ദേശം ലംഘിച്ചാൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും.
ആവർത്തിച്ചാൽ 1000 രൂപ പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
നാല് വയസിന് മുകളിലുള്ള പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം
ഗുണമേന്മയില്ലാത്ത ഹെൽമറ്റ് ധരിക്കുന്നവർക്കും ചിൻസ്ട്രാപ്പുപയോഗിക്കാത്തവർക്കുമെതിരെ നിയമനടപടി.
വ്യവസായശാലകളിലുപയോഗിക്കുന്ന തരത്തിലുള്ള ഹെൽമറ്റ് ഉപയോഗിക്കരുത്.
ആഗസ്റ്റ് 9 മുതൽ നടപ്പാക്കിയ സംവിധാനത്തിൽ ഇളവ് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
തടയാൻ 85 സ്‌ക്വാഡുൾ, ഹൈവേകളിൽ 240 ഹൈസ്‌പീഡ് കാമറകൾ.
റോഡിൽ ചാടിവീണ് വാഹനം പിടിക്കരുത്
തലയ്ക്ക് പരിക്കേൽക്കാത്ത വിധം സംരക്ഷണം നൽകുന്ന ഹെൽമറ്റ് ധരിക്കണം.
പിഴത്തുക അടയ്ക്കാത്തവരെ 'വാഹൻ' സോഫ്‌വെയർ ഉപയോഗിച്ച് വിലക്കേർപ്പെടുത്തും.
പിഴ അടച്ചാലേ രാജ്യത്തെവിടെയും വാഹനത്തിന് സേവനങ്ങൾ ലഭ്യമാകൂ.
പരിശോധന കാരണം ഹെൽമറ്റുകൾക്ക് വില 200 രൂപവരെ കൂടി
കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഹെൽമറ്റുകൾ കിട്ടാനില്ല
2018ൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത് 4,303 ബൈക്ക് യാത്രക്കാർ
45,458 പേർക്ക് പരിക്കേറ്റു.
2019 ഇൗവർഷം ഇതുവരെ മരണം 1,643
പരിക്കേറ്റവർ - 14294. ഇതിൽ ഗുരുതരമായി പരിക്കേറ്റവർ - 1,581
അമിതവേഗം കാരണം സംസ്ഥാനത്ത് ദിനംപ്രതിയുണ്ടാകുന്ന മരണം - 11