വർക്കല: ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥശിഷ്യനും ആയുർവേദ ശാസ്ത്ര പണ്ഡിതനുമായ കായിക്കര പി.എം. ഗോവിന്ദൻ വൈദ്യരെക്കുറിച്ച് ജി. പ്രിയദർശനൻ രചിച്ച് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന അഭിനവ വാഗ്ഭടൻ കായിക്കര പി.എം. ഗോവിന്ദൻ വൈദ്യർ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 10ന് വട്ടപ്ലാംമൂട് വിശ്വാസ് ഓഡിറ്റോറിയത്തിൽ ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷൻ നിർവഹിക്കും. ഗോവിന്ദൻ വൈദ്യരുടെ സഹോദര പുത്രരായ റിട്ട. ആർഡിഡി കെ. ഗുരുദാസ്, കേരള നിയമസഭ റിട്ട. അഡിഷണൽ ചീഫ് എഡിറ്റർ വി. അമ്മിണിക്കുട്ടി എന്നിവർ പുസ്തകം ഏറ്റുവാങ്ങും. ഗ്രന്ഥകർത്താവ് ജി. പ്രിയദർശനനെ പൂർണ പബ്ലിക്കേഷൻസ് എം.ഡി ഡോ. പി.കെ. സുകുമാരൻ ആദരിക്കും. കായിക്കര ഇടയ്ക്കുടി കുടുംബ ട്രസ്റ്റ് പ്രസിഡന്റ് എൻ. ധർമ്മദാസ് അദ്ധ്യക്ഷത വഹിക്കും. ഡോ. വിജയൻ നങ്ങേലിൽ പുസ്തകം പരിചയപ്പെടുത്തും. സ്വാമി തന്മയ, ലക്ഷ്മി രാജീവ്, പ്രൊഫ. സഹൃദൻതമ്പി, ഡോ. വെൺമതി ശ്യാമളൻ, ആർ. സുജിത് കുമാർ, ഡോ. വി.ആർ. സുരേഷ്, വി.പി. സുഗതൻ, പ്രൊഫ. കെ. ധനഞ്ജയൻ, വി. രജി എന്നിവർ സംസാരിക്കും. ഇടയ്ക്കുടി കുടുംബട്രസ്റ്റ് സെക്രട്ടറി അഡ്വ. എം. ബാലഗോവിന്ദൻ സ്വാഗതവും ഖജാൻജി ശരത്ചന്ദ്രൻ നന്ദിയും പറയും.