നെയ്യാറ്റിൻകര:മുള്ളറവിള ആയയിൽ പാലത്തിന്റെ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് കിഫ്‌ബി അംഗീകരിച്ച് 20.06 കോടി രൂപ അനുവദിച്ചതായി കെ.ആൻസലൻ എം.എൽ. എ അറിയിച്ചു.വിശദമായ പരിശോധനകൾക്കും തിരുത്തലുകൾക്കും ശേഷമാണ് ഡി.പി.ആർ അംഗീകരിച്ചിരിക്കുന്നത്.കീളീയോട് - പെരുങ്കടവിള,പെരുമ്പഴുതൂർ അരുവിപ്പുറം റോഡിലെ ട്രാഫിക് സർവ്വേയും നടത്തി.90 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആണ് പാലം നിർമ്മിക്കുന്നത്.ഇതിൽ 7.5 മീറ്റർ റോഡും ഇരുവശത്തും 1.5 മീറ്റർ വീതം നടപ്പാതയും ആയിരിക്കും.ഇരുവശത്തും 50 മീറ്റർ വീതം അപ്പ്രോച്ച് റോഡും പണിയും.മുള്ളറവിള ഭാഗത്ത് 1 ഏക്കറും ആയയിൽ ഭാഗത്ത് 98 ഏക്കറും വസ്തു ഏറ്റെടുക്കുന്നതിനുൾപ്പെടെയാണ് തുക അനുവദിച്ചിട്ടുള്ളത്.പാലം പണിപൂർത്തിയാകുന്നതോടു കൂടെ ടൗണിൽ എത്തിച്ചേരാൻ 2.7 കിലോമീറ്റർ ദൂരം ലാഭിക്കാൻ കഴിയും എന്നാണ് കരുതുന്നത്.