നെടുമങ്ങാട് : ജില്ലയിലെ വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി.നെടുമങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് പണികൾ വേഗം പൂർത്തിയാക്കണമെന്നും മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും സി. ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.എ.ഡി.എം വി.ആർ. വിനോദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്. ജില്ലയിൽ നിന്നുള്ള എം.പി , എം.എൽ.എമാരുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.