ddd

നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കപ്പെടണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. ലത്തീൻ സമുദായം ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് വേണ്ടി സമുദായത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകരയിൽ നടക്കുന്ന സമുദായ സംഗമത്തന്റെയും കെ.എൽ.സി.എ സംസ്ഥന സമ്മേനത്തിന്റെയും പ്രതിധി സമ്മേളന വേദിയായ വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിലെ വീരരാഘവൻ നഗറിൽ ഉയർത്താനുളള പതാകയും ദീപശിഖയും കെ.എൽ.സി.എ പ്രസിഡന്റ് ഡി. രാജുവിന് തൂങ്ങാപാറ ജംഗ്ഷനിൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖിയുടെ വാർഷികം കഴിയുമ്പോഴും നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തുന്നില്ലെന്ന് മുഖ്യ സന്ദേശം നൽകിയ കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റിണി നെറോണ പറഞ്ഞു. നെയ്യാറ്റിൻകര രൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.എസ്.എം. അനിൽകുമാർ, കാട്ടാക്കട ഫൊറോന വികാരി ഫാ. വൽസലൻ ജോസ്, ഫാ. ഡെന്നിസ്‌കുമാർ സംസ്ഥാന സമിതി അംഗങ്ങളുയ ബിജു ജോസി, ജോസഫ് ജോൺസൻ, ജസ്റ്റിൻ, എസ്. ഉഷകുമാരി, സെക്രട്ടറി സദാനന്ദൻ, കാട്ടാക്കട ഫൊറോന പ്രസിഡന്റ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എൽ.സി.എ കാട്ടാക്കട സോണൽ മുൻ പ്രസിഡന്റ് ശലമോന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനക്ക് ശേഷമാണ് പതാക പ്രയാണം ആരംഭിച്ചത്.