pensioners

തിരുവനന്തപുരം: നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ ജില്ലാസമ്മേളനം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്‌തു. എൻ.ജെ.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി. ബാലഗോപാൽ അദ്ധ്യക്ഷനായി. കെ.യു.ഡബ്ല്യു.ജെ ജില്ലാപ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, കെ.എൻ.ഇ.എഫ് ജില്ലാപ്രസിഡന്റ് എം. സുധീഷ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ശ്രീധരൻ റിപ്പോർട്ടും ട്രഷറർ ബി. മാധവൻ നായർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ അംഗമായിരിക്കെ മരിച്ച വി. ഗിരീശന്റെ വേർപാടിൽ സമ്മേളനം അനുശോചിച്ചു. മദനമോഹനൻ നായർ, ആർ. രാജേന്ദ്രൻ, ബി. വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. രാജശേഖരൻ നായർ (പ്രസിഡന്റ്), ഇ.എൻ. മണി ആചാരി, ബി. വിജയകുമാർ (വൈസ് പ്രസിഡന്റുമാർ), കെ. ശ്രീധരൻ (സെക്രട്ടറി), ആർ. രാജേന്ദ്രൻ, മദനമോഹനൻ നായർ (ജോയിന്റ് സെക്രട്ടറിമാർ‌), ബി. മാധവൻനായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. നോൺ ജേർണലിസ്റ്റ് പെൻഷൻ വർദ്ധിപ്പിക്കണമെന്ന് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഫോട്ടോ: നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ

സമ്മേളനം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്യുന്നു.