തിരുവനന്തപുരം:ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സംഘടിപ്പിക്കുന്ന പൊതുജനാവബോധ പരിപാടിയായ 'സ്വസ്തിക്' 2 മുതൽ 4 വരെ നടക്കും. പാളയം അയ്യങ്കാളി ഹാളിൽ 2ന് രാവിലെ 11ന് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.കൗൺസിലർമാരായ ശിവദത്ത്,അയിഷ ബേക്കർ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ്. ജലജ എന്നിവർ പങ്കെടുക്കും.
ദിവസവും രാവിലെ 11 മുതൽ രാത്രി 8 വരെയാണ് അവബോധ പരിപാടി നടക്കുക.ഭിന്നശേഷി പുനരധിവാസ മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങൾ,വിദ്യാഭ്യാസതൊഴിൽ മേഖലയിലെ അവസരങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ സംഘടിപ്പിക്കുന്ന അവബോധ പരിപാടിയുടെ ഭാഗമായി പ്രദർശനങ്ങൾ,ക്ലാസുകൾ,പ്രാഥമിക പരിശോധനകൾ എന്നിവയുണ്ടായിരിക്കും.കൂടാതെ സൈൻ ലാംഗ്വേജ് കോർണർ,ലൈവ് കാരിക്കേച്ചർ,ഓപ്പൺ മൈക്ക്,കലാപരിപാടികൾ എന്നിവയും പരിപാടിയുടെ പ്രത്യേകതകളാണ്.