iti

വർക്കല: വർക്കല ഗവൺമെന്റ് ഐ.ടി.ഐയിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് ഉജ്ജ്വലവിജയം.ആകെയുളള ആറ് സീറ്റിൽ അഞ്ച് സീറ്റ് എസ്.എഫ്.ഐയും ഒരു സീറ്ര് കെ.എസ്.യുവും കരസ്ഥമാക്കി.എ.അൽഗാനിം (ചെയർമാൻ),അർജ്ജുൻ സുരേഷ് കുമാർ (ജനറൽ സെക്രട്ടറി),എ.അഭിഷേക് (മാഗസിൻ എഡിറ്രർ),കിഷോർ ഡെൻസൺ (സ്പോർട്സ് ക്ലബ് സെക്രട്ടറി),ശ്രുതി എസ് ലാൽ (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് എസ്.എഫ്.ഐയിൽ വിജയിച്ചത്. യൂണിയൻകൗസിലറായി കെ.എസ്. യുവിലെ അൽഅമീൻ തിരഞ്ഞെടുക്കപ്പെട്ടു.