നെയ്യാറ്റിൻകര:കെ.പി.സി.സി മെമ്പറായിരുന്ന എം.വേണുഗോപാലൻ തമ്പിയുടെ സ്മരണ വാർഷികദിനം പൗരമുന്നണിയുടെ നേതൃത്വത്തിൽ നടന്നു.പൗരമുന്നണി സംസ്ഥാന പ്രസിഡന്റ് മാമ്പഴക്കര സോമന്റെ നേതൃത്വത്തിൽ നടന്ന യോഗം പെരുമ്പഴുതൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലക്കടവ് വേണു അദ്ധ്യക്ഷത വഹിച്ചു. മുൻ സഹകരണ ഓംബു‌ഡ്സ്മാൻ അഡ്വ.എ.മോഹൻദാസ്,ജയധരൻനായ‌‌ർ,എൻ.ഡി.പി പ്രസിഡന്റ് അഡ്വ.ഇരുമ്പിൽ വിജയൻ,ഡോ.സി.വി ജയകുമാ‌ർ, കെ.കെ.ശ്രീകുമാർ,ഡോ.ശബരിനാഥ് രാധാകൃഷ്ണൻ, ശൈലേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.