തിരുവനന്തപുരം: ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്റെ പാരമ്പര്യ വൈദ്യ സമ്മേളനം 4ന് രാവിലെ 11.30ന് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 141 വൈദ്യശ്രേഷ്ഠരെ ആദരിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, എം.എൽ.എമാരായ പി. ഉബൈദുള്ള, പി.ടി. തോമസ്, സി.കെ. ഹരീന്ദ്രൻ, വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. ആയോധന കലാപ്രകടനം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ചർച്ചകൾ, ഔഷധ സസ്യപ്രദർശനം തുടങ്ങിയവ നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ടി.ജെ. സുലൈമാൻ വൈദ്യർ, ജനറൽ സെക്രട്ടറി ടി.എസ്. ഓമനക്കുട്ടൻ വൈദ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.