കിളിമാനൂർ : മടവൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിക്കുന്ന എൻ. ദേവദാസ് സ്മാരക മെഡിക്കൽ ലബോറട്ടറിയുടെയും മുഹമ്മദ് സാലി സ്മാരക നീതി മെഡിക്കൽ സ്‌റ്റോറിന്റെ ഉദ്ഘാടനവും പ്രവർത്തന മികവിന് ബാങ്കിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരത്തിന്റെ പ്രഖ്യാപനവും 3 ന് വൈകിട്ട് 4ന് മടവൂർ ഗവ: എൽ.പി.എസിൽ . മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐ.എസ്.ഒ പ്രഖ്യാംപനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പനും മുൻ പ്രസിഡന്റുമാരെ ആദരിക്കൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായരും മികച്ച കർഷകരെ ആദരിക്കൽ അഡ്വ: വി. ജോയ് എം.എൽ.എയും കൃതി പദ്ധതിയുടെ ഭാഗമായി മാവിൻ മൂട് ഗവ: എൽ.പി.എസ്, തുമ്പോട് സി.എൻ.പി.എസ്.എൽ.പി.എസ്, പുലിയൂർകോണം ഗവ: എൽ.പി.എസ്, ഞാറയിൽ കോണം എം.എൽ.പി.എസ് എന്നീ സ്കൂളുകൾക്ക് പുസ്തക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും മരുന്നുകളുടെ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി.പി. മുരളിയും നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് മടവൂർ അനിൽ അദ്ധ്യക്ഷത വഹിക്കും. ഇതറിയിക്കാൻ കിളിമാനൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് മടവൂർ അനിൽ, സെക്രട്ടറി ബി. മുരളിധരൻ പിള്ള, സ്വാഗത സംഘം ചെയർമാൻ ഷൈജു ദേവ് എന്നിവർ പങ്കെടുത്തു.