തിരുവനന്തപുരം: രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ കേരള സർവകലാശാലയെ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളു​യർ​ത്തി അ​പ​കീർ​ത്തി​പ്പെ​ടു​ത്ത​രു​തെ​ന്ന് വൈ​സ് ചാൻ​സ​ലർ ഡോ.​വി.പി. മ​ഹാ​ദേ​വൻ​പി​ള്ളയു​ടെ അ​ദ്ധ്യ​ക്ഷ​ത​യിൽ ചേർ​ന്ന സെ​ന​റ്റ് യോ​ഗം അ​ഭ്യർ​ത്ഥി​ച്ചു. മോ​ഡ​റേ​ഷൻ മാർ​ക്ക് സം​ബ​ന്ധി​ച്ച് ഉ​യർ​ന്നു​വ​ന്ന പ്ര​ശ്ന​ങ്ങ​ളിൽ കൃ​ത്രി​മം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. 2016 മാർ​ച്ചിൽ തയാ​റാ​ക്കി​യ സോഫ്ട്‌വെ​യർ പ്രോ​ഗ്രാ​മി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ റി​പ്പോർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ ന​ട​പ​ടി​കൾ തു​ട​രു​ക​യാ​ണ്. ജ​ന​സേ​വ​ന​കേ​ന്ദ്രം വ​ഴി ഫീ​സ​ട​ച്ച​പ്പോഴു​ണ്ടാ​യ പാ​ക​പ്പി​ഴ​യും സോഫ്ട്‌വെ​യർ അ​പാ​ക​ത​യാ​ലാ​ണ് സം​ഭ​വി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ സോഫ്ട്‌വെ​യർ പ്രോ​ഗ്രാം ന​ട​പ്പി​ലാ​ക്കി​യ കാ​ല​ത്തെ ചു​മ​ത​ല​ക്കാർ പോ​ലും അ​പ​വാ​ദ പ്ര​ച​ര​ണ​വു​മാ​യി മു​ന്നി​ട്ട് നിൽ​ക്കു​ന്ന​തിൽ ചർ​ച്ച​ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

സെ​ന​റ്റ് അം​ഗം ഡോ.സാം സോ​ള​മ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ചർ​ച്ച​യിൽ ഡോ.​കെ.​എ​സ് അ​നിൽ​കു​മാർ, വൈ.​ഓ​സ്‌ബോൺ, ഡോ.​കെ.​ആർ. ക​വി​ത, ഡോ.എ. എ​ബ്ര​ഹാം, സി​ബി സി. ബാ​ബു, ഡോ.​എ​സ്. അ​ജ​യ​കു​മാർ,.​രാ​ഹുൽ ആർ, റി​യാ​സ് എ.​ആർ, ​സി​ജി​ത്ത് എ​സ്, ഡോ.​രാ​ജേ​ന്ദ്രൻ, ഡോ.​എൻ.പി. ച​ന്ദ്ര​ശേ​ഖ​രൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​​ടു​ത്തു. പ്രോ​- വൈ​സ് ചാൻ​സ​ലർ ഡോ.​പി.പി അ​ജ​യ​കു​മാ​ർ മ​റു​പ​ടി​ നൽകി.