തിരുവനന്തപുരം : ചരിത്രത്തിലെ ഉയർന്ന സമ്മാനതുകയുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈവർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ടിക്കറ്റ് പുറത്തിറങ്ങി. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ ടിക്കറ്റ് പ്രകാശനം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് ടിക്കറ്റ് ഏറ്റുവാങ്ങി. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണ, ജോയിന്റ് ഡയറക്ടർ എം.ആർ. സുധ, ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് എന്നിവർ ആദ്യ വിൽപന നിർവഹിച്ചു. 300 രൂപ ടിക്കറ്റ് വിലയുള്ള ബമ്പർ 2020 ഫെബ്രുവരി 10ന് നറുക്കെടുക്കും. രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 10 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 20 പേർക്കും ലഭിക്കും.