kalolsavam

പാറശാല: രണ്ട് ദിവസങ്ങളിലായി പാറശാലയിന്റ നടന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൽ പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂൾ 492 പോയിന്റ് നേടി ഓവറോൾ കിരീടം കരസ്ഥമാക്കി. 379 പോയിന്റ് നേടിയ ഊരൂട്ടമ്പലം ശ്രീസരസ്വതി വിദ്യാലയം രണ്ടാം സ്ഥാനവും കാരസ്ഥമാക്കി. യു.പി, എച്ച്.എസ് വിഭാഗത്തിൽ പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂൾ ഒന്നാം സ്ഥാനവും, നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സിനിമാസംവിധായകൻ വിജിതമ്പി കലോത്സവം ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ രക്ഷാധികാരി എസ്. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സിസ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ, കാവിയും സാഹിത്യകാരനുമായ ഉദയൻ കൊക്കോട്, ഭാരതീയ വിദ്യാനികേതൻ തിരുവനന്തപുരം ജില്ലാ സംയോജകൻ ഡി. മനോജ് തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ഭാരതീയ വിദ്യാനികേതൻ തിരുവനന്തപുരം ജില്ലാഅദ്ധ്യക്ഷൻ എൻ. രാധാകൃഷ്ണൻ, ജില്ലാ കാര്യദർശി പി.കെ. സുരേഷ്, പാറശാല സങ്കുൽ സംയോജകൻ കെ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാറശാല വച്ച് നടന്ന ഭാരതീയ വിദ്യാനികേതൻ 17 -മത് ജില്ലാ കലോത്സവത്തിൽ ' മിഴി 2019 ' -ൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുന്നു.