ആറ്റിങ്ങൽ: മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂവണത്തുംമൂട് കോടാലിക്കോണം സിബിൻ നിവാസിൽ ദേവദാ സൻ (56) ആണുമരിച്ചത്. 22ന് വൈകുന്നേരം 7ന് ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽവച്ചായിരുന്നു അപകടം. റോഡുമുറിച്ച് കടക്കവെ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച മരിച്ചു. ഭാര്യ ബിന്ദു.മക്കൾ :ദേവിക,സിബിൻദാസ്