rajagopal

ആലുവ: ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് തായിക്കാട്ടുകര കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം അമ്പാടിയിൽ സി. രാജഗോപാൽ (68) മരിച്ചു.വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിയോടെ ഗാരേജിന് സമീപമായിരുന്നു അപകടം. ആലുവ കാരോത്തുകഴി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം റിനൈ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ അന്ത്യം സംഭവി​ച്ചു.
ഭാര്യ: കെ.പി സുകുമാരി (തായിക്കാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മകൻ: രാഹുൽ രാജ്. മരുമകൾ: അശ്വതി.