പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്‌കൂളിൽ അറിവ് - നിറവ് എന്ന പേരിൽ നടക്കുന്ന അഞ്ചാമത് കെ പ്രഫുല്ലചന്ദ്രൻ മെമ്മോറിയൽ ഇന്റർസ്കൂൾ പ്രശ്നോത്തരി മത്സരം നാളെ നടക്കും. എച്ച്.എസ്. വിഭാഗം മത്സരങ്ങൾക്ക് തിരുവനന്തപുരം- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലകളിലെ എല്ലാ ഗവ. ആൻഡ് എയ്‌ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കും കണിയാപുരം സബ്ജില്ലയിലെ എല്ലാ വിഭാഗം ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. യു.പി. തല മത്സരങ്ങൾ കണിയാപുരം ഉപജില്ലയിലെ സ്‌കൂളുകളിലെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. എച്ച്.എസ്. വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 5000/-, 3000/-, 2000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും ലഭിക്കും. യു.പി. വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 3000/-, 1500/-, 1000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും ലഭിക്കും. ഓരോ വിഭാഗത്തിലേക്കും ഒരു വിദ്യാലയത്തിൽ നിന്നും 2 പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് 7025554466 , 9447737191.