തിരുവനന്തപുരം: പ്രശസ്ത നർത്തകി ജയശ്രീ വിജയലക്ഷ്മിയുടെ ഭരതനാട്യം ഇന്ന് വൈകിട്ട് 5ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കിഴക്കേ നടയിൽ നടക്കും. ക്ഷേത്രത്തിലെ മുറജപത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഭാഗമായിട്ടാണ് ജയശ്രീയുടെ ഭരതനാട്യം അരങ്ങേറുന്നത്. കൊല്ലം ടി.കെ.എം എൻജിനയറിംഗ് കോളേജിലെ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം റിട്ട. അദ്ധ്യാപികയാണ് ജയശ്രീ.