കിളിമാനൂർ:കേരളാ കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കാർഷിക വ്യാവസായിക കന്നുകാലി പ്രദർശനമേളക്ക് തുടക്കമായി.കിളിമാനൂർ ടൗണിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന പ്രദർശനമേള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് എൻ. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു.കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്.പത്മകുമാർ,ജില്ലാസമ്മേളന സംഘാടകസമിതി ചെയർമാൻ അഡ്വ.എസ് .ജയചന്ദ്രൻ,ജനറൽ കൺവീനർ എസ്.ഹരിഹരൻപിള്ള,ട്രഷറർ ഡോ.കെ.വിജയൻ,ഡി.സ്മിത,എം.ഷാജഹാൻ,കെ,വിജയൻ തുടങ്ങിയവർ സംസാരിച്ചു.മേളയിൽ വൈവിധ്യമാർന്ന കാർഷിക തനിമ വിളിച്ചോതുന്ന 25ൽ പരം സ്റ്റാളുകൽ അണിനിരന്നിട്ടുണ്ട്.ഡിസംബർ 4 വരെ മേള തുടരും.