തിരുവനന്തപുരം: ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ട് ഷെഡ്യൂൾഡ് കെയിൽ ഭേദഗതി വരുത്തി യോഗ്യത ഇല്ലാത്തവർക്കും മരുന്ന് നൽകാൻ അനുമതി കൊടുക്കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം വ്യാജചികിത്സയെ പ്രോത്സാഹിപ്പിക്കുമെന്ന് ഗവൺമെന്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജയദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നിയമഭേദഗതിക്കെതിരെ പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണം ഉൾപ്പടെയുള്ള പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. എസ്. വിജയകുമാർ, ഡി.എൻ അനിത, എൻ. ശുഭ, ഷീജ സി.പി, ഷീജ എ.വി, സ്മിജിമോൻ തുടങ്ങിയവർ സംസാരിച്ചു.